തട്ടക്കുഴ : തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രത്തിൽ 21 ന് ശിവരാത്രി മഹോത്സവം നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ 5.15 ന് വിശേഷാൽ അഭിഷേകം,​ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ അഖണ്ഡനാമജപം,​ 7 ന് വിശേഷാൽ വഴിപാടുകൾ,​ 8.30 ന് കൊല്ലപ്പുഴ ദേവീക്ഷേത്ര സന്നിധിയിൽ നിന്നും വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര,​ ഉച്ചപൂജ,​ 12 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 7 ന് മതപ്രഭാഷണം,​ 8 ന് സംഗീതനൃത്തസന്ധ്യ,​ രാത്രി 10.15 ന് പിന്നൽ തിരുവാതിര,​ 10.45 ന് ഭരതനാട്യം,​ 11 ന് ഗാനമേള,​ 12 ന് ശിവരാത്രി പൂജ,​ വെളുപ്പിന് 2 മുതൽ ബലിതർപ്പണം