തൊടുപുഴ : കാളിയാർ എസ്റ്റേറ്റ് റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് വണ്ടമറ്റം മുതൽ കാളിയാർ പാലം വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.തൊടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ കുന്നം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വെസ്റ്റ് കോടിക്കുളം തെന്നത്തൂർ വഴി കാളിയാർ പള്ളിക്കവലയിലേക്കും,​ അവിടെ നിന്നും തിരിച്ചും പോകേണ്ടതാണ്.