തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ 23ന് 46 ശാഖകളിലെയും രവിവാര പാഠശാല വിദ്യാർത്ഥികളും തൂലികാ പൂജയോടനുബന്ധിച്ച് ലഹരിവിരുദ്ധപ്രതിജ്ഞയെടുക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്, കമ്മിറ്റി അംഗങ്ങളായ ഷാജി കല്ലാറയിൽ, ബെന്നി ശാന്തി, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ എല്ലാ ശാഖകളിലും യോഗങ്ങൾ സംഘടിപ്പിക്കും. ശിവഗിരിയിൽ പൂജിച്ച പേനയും പ്രസാദവും തൂലികാ പൂജയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യും. രവിവാര പാഠശാല കമ്മിറ്റി, എംപ്ലോയിസ് ഫോറം, വനിത സംഘം, യൂത്ത് മൂവ്‌മെന്റ്, വൈദിക സമിതി തുടങ്ങിയവയുടെ സഹകരണത്തോടുകൂടിയാണ് ശാഖകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഭാരവാഹികൾ കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.