തൊടുപുഴ:എയ്ഡഡ് വിദ്യാഭ്യാസ മേഖലയോടുളള അവഗണന അവസാനിപ്പിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർസെക്കണ്ടറി ഏകീകരണം ഉപേക്ഷിക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം അട്ടിമറിക്കാനുളള ശ്രമം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോതമംഗലം രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കോതമംഗലം രൂപതയിലെ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിഷേധ ദിനത്തിൽ പങ്കാളിയാകും.. കൂട്ടായ്മകൾക്ക് ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സജി മാത്യു, സെക്രട്ടറി അനീഷ് ജോർജ്ജ്, ബിസോയ് ജോർജ്ജ്, അനിൽ ജോർജ്ജ്, ജിയോ ചെറിയാൻ, ദീപ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.