തൊടുപുഴ : ഊർജ്ജസംരക്ഷണ രംഗത്ത് വനിതാപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും ഇളംദേശം, തൊടുപുഴ ബ്ലോക്കുകൾക്ക് കീഴിലുളള പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ഉൾപ്പെടുത്തി പ്രവർത്തനരഹിതമായ എൽ.ഇ.ഡി ബൾബുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുളള പരിശീലനം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ഗാന്ധിജി സ്റ്റഡിസെന്റർ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സ് ഉദ്ഘാടനം ഗാന്ധിജി സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ നിർവഹിക്കും. ഇ.എം.സി റിസോഴ്‌സ് പേഴ്‌സൺമാരായ ഡോ.ജോസ് പോൾ വട്ടകണ്ടം, നൗഫൽ സെയ്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.