
ചെറുതോണി: ജനാധിപത്യകേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റായി നോബിൾ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ, മുരിക്കാശ്ശേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
എം.കെ.മാത്യു, ജോസ് തച്ചിൽ, ജോസ് നെല്ലിക്കുന്നേൽ, ജോസഫ് വാണിയപ്പുര, എം.എം. തോമസ്, ജോസഫ് പഴയിടം എന്നിവരെ വൈസ് പ്രസിഡന്റുമാരായും പ്രദീപ് ജോർജ്ജ്, ജോസ് കണ്ണംകുളം, ഇസഹാക്ക് കുടയത്തൂർ, ജോയി പുത്തേട്ട്, സിബി കൊച്ചുവള്ളാട്ട്, കെ.ജെ.മാത്യു, വിൻസന്റ് വള്ളാടി, ജോസ് പൂവത്തുംമൂട്ടിൽ, വക്കച്ചൻ പാമ്പാടി, സാബു പനച്ചനാനി, ജോസ് നാക്കുഴിക്കാട്ട്, സലോമി ഉലഹന്നാൻ, സണ്ണി തറയിൽ, സാജു പവ്വത്ത് എന്നിവരെ സെക്രട്ടറിമാരായും ഷൈൻ പാറയിലിനെ ട്രഷററായും തെരഞ്ഞെടുത്തു. പാപ്പ പൂമറ്റം, ജോയി പുത്തേട്ട്, ജോസ് നെല്ലിക്കുന്നേൽ, ചാണ്ടി വെള്ളരിങ്ങാട്ട്, ജോസ് നാക്കുഴിക്കാട്ട്, റോയി തെരുവംകുന്നേൽ, ടോമി തൈലംമനാൽ എന്നിവരെ സംസ്ഥാന കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു..
റിട്ടേണിംഗ് ഓഫീസർ പി.സിജോസഫ് എക്‌സ്.എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ്, സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സറ്റീഫൻ എക്‌സ് എം.എൽ.എ., സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ജോർജ്ജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ജോസ് പൊട്ടംപ്ലാക്കൽ, കർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കെ.ടി.യു.സി. സംസ്ഥാനപ്രസിഡന്റ് കൊച്ചറ മോഹനൻ നായർ, വനിതാ കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ജാൻസി ബേബി എന്നിവർ പ്രസംഗിച്ചു.