കട്ടപ്പന: പേഴുംകവല പാക്കനാർക്കാവ് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നാളെ ആഘോഷിക്കും. രാവിലെ മൂന്നിന് നിർമാല്യദർശനം, നാലിന് ശിവപൂജ, അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആറിന് മഹാമൃത്യുഞ്ജയ ഹോമം, ഏഴുമുതൽ ശിവപൂജ, 7.30മുതൽ ശിവപുരാണ പാരായണംരത്‌നമ്മ ശിവരാമൻ, ആനന്ദവല്ലി, 10ന് കലശപൂജ, 11.30 ന് കലശാഭിഷേകം, 12 ന് സർപ്പപൂജ, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് നാലിന് ശിവപൂജ, ആറിന് പുഷ്പാഭിഷേകം, ഏഴിന് പേഴുംകവലയിൽ നിന്നു താലപ്പൊലി ഘോഷയാത്ര, 7.30ന് മഹാഗുരുതി, എട്ടിന് പ്രസാദമൂട്ട്, 8.30ന് നൃത്തസന്ധ്യ, രാത്രി 12ന് ശിവധാര, തുടർന്ന് മംഗളപൂജ, 22ന് രാവിലെ ആറുമുതൽ പിതൃതർപ്പണം നടക്കുമെന്ന് ക്ഷേത്ര കാര്യദർശി അദ്വൈത് മന്നിക്കൽ, സെക്രട്ടറി ലിജോ പി.മണി, കെ.ആർ. ബിനു എന്നിവർ അറിയിച്ചു.