ചെറുതോണി: അട്ടിക്കളം പൊന്നുംപൂജാരി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21 ന് നടക്കുമെന്ന് പ്രസിഡന്റ് ഷാജി കാഞ്ഞാർ, രക്ഷാധികാരി സുകുമാരൻ കുന്നുംപുറത്ത് എന്നിവർ അറിയിച്ചു. 21ന് 6.30ന് ഗണപതിഹോമം, 7.30ന് ഉഷപൂജ, 10.30ന് നവകം, 11ന് ഉച്ചപൂജ, നടയടക്കൽ, 12.45ന് മഹാപ്രസാദയൂട്ട്, അഞ്ചിന് താലപ്പൊലി ഘോഷയാത്ര, ആറാട്ട്, 8.30ന് നൃത്തസന്ധ്യ, 10.30ന് നൃത്തനൃത്യങ്ങൾ, 11ന് നാടൻപാട്ട്, ദൃശ്യാവിഷ്‌കാരം, രാത്രി ഒന്നിന് ബാലെ, രാവിലെ 5.30ന് ബലിതർപ്പണം.