ചെറുതോണി: ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന പതിനാറാംകണ്ടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയാഘോഷങ്ങളാരംഭിച്ചതായി പ്രസിഡന്റ് മോഹനൻ മണ്ണൂർ, സെക്രട്ടറി വിനോദ് കാട്ടൂർ, രക്ഷാധികാരി സോമൻ പരപ്പുങ്കൽ എന്നിവരറിയിച്ചു. നാളെ പുലർച്ചെ നാലിന് നിർമാല്യദർശനം, 5.30ന് അഷ്ട ദ്രവ്യ ഗണപതിഹോമം, 6.30ന് മഹാ മൃത്യുഞ്ജയ ഹോമം, 9.30ന് രാജമുടിക്ക് സമീപം കമ്പനിപ്പടിയിൽ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര 11ന് ക്ഷേത്രത്തിലെത്തും. വൈകിട്ട് ഏഴിന് ഗൗരിസിറ്റി പന്തലിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 9.30ന് കോഴിക്കോട് ലൈഫ് സയൻസ് ഫൗണ്ടേഷൻ ബാബുരാജ് ശർമയുടെ ആധ്യാത്മിക പ്രഭാഷണം. 11ന് വാമൊഴിയാട്ടം നാടൻപാട്ടും. രാത്രി രണ്ടിന് കൊച്ചിൻ സരിഗയുടെ നൃത്തനാടകം പട്ടാഭിഷേകം. പുലർച്ചെ അഞ്ചിന് ബലിതർപ്പണം.