മുട്ടം: സൗജന്യ സൗരോർജ്ജ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും മുട്ടം ഐ.എച്ച്.ആർ.ഡി കോളേജിൽ ഡീൻ കുര്യാക്കോസ് എം പിയും 'വെട്ടം' മാഗസിന്റെ പ്രകാശനം പ്രിൻസിപ്പൽ ടെസ്സി ജോസഫും നിർവ്വഹിച്ചു. എൻ.എസ്.എസ് യൂണിറ്റാണ് ശ്രമദാനത്തിലൂടെ നാല് വീടുകൾക്ക് സൗജന്യമായി സൗരോർജ്ജ വൈദ്യുതീകരണം ചെയ്തത്. മേലുകാവ് മേച്ചാലിലുള്ള രണ്ട് വീടുകൾക്കും, പൂമാല മേത്തൊട്ടി, മണക്കാട് എന്നിവിടങ്ങളിലെ ഓരോ വീടുകൾക്കുമാണ് സൗരോർജ്ജ സംവിധാനം എൻ.എസ്.എസ് യൂണിറ്റ് സൗജന്യമായി സ്ഥാപിച്ച് നൽകിയത്. സാമ്പത്തികമായും ശാരീരകമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഈ നാല് വീട്ടുകാരും. ഐ.എച്ച്. ആർ.ഡി കോളേജുകളുടെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജിത് സെൻ, മുട്ടം യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഫൈസൽ എന്നിവർ സംസാരിച്ചു