ചെറുതോണി: വാത്തികുടി, കൊന്നത്തടി, മരിയാപുരം വില്ലേജുകളിലെ കൃഷിക്കാരുടെ പട്ടയം എന്ന സ്വപ്നം തകർത്തുകൊണ്ട് മുരിക്കാശേരി സർവേ ഓഫീസിൽ ഉണ്ടായിരുന്ന എല്ലാ സർവേയർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചില്ലെങ്കിൽ ൻ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് സമരപരിപാടികൾക്ക് രൂപം നൽകാൻ കേരളകോൺഗ്രസ് (എം) കൊന്നത്തടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജയിംസ്‌ തോമസ് മ്ലാക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, എം.സി. തോമസ്, ടി.പി. മൽക്ക, ജോസഫ്‌ സേവിയർ, ജോബി പേടികാട്ടുകുന്നേൽ,ദേവരാജൻ കുളപ്പുറം, പഞ്ചായത്ത് മെമ്പർമാരായ ഡോണ സാന്റു , ലിസി ജോസ്, ലിസമ്മ ജോസ്, ജെസി ജോസഫ് എന്നിവർ പങ്കെടുത്തു.