തൊടുപുഴ: ഇടവെട്ടി കുട്ടിവനത്തിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ മരത്തിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവെട്ടി പുതിയേടത്ത് പരമേശ്വരൻ നായരാണ് (72) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മരത്തിൽ തൂങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൊടുപുഴ പൊലീസ് കേസെടുത്തു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ദീപു, ദീപ. മരുമക്കൾ: ജയറാം,​ അമ്പിളി. സംസ്‌കാരം പിന്നീട്.