തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് തൊടുപുഴ യൂണിറ്റ് കമ്മിറ്റി ദ്വിവാർഷിക പൊതുയോഗവും 2020- 22ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വ്യാപാരഭവനിൽ നടന്നു. യൂത്ത്‌വിംഗ് പ്രസി‌ഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനു തോമസ് സ്വാഗതവും സെക്രട്ടറി രമേഷ് പി.കെ നന്ദിയും പറഞ്ഞു. താജു എം.ബി (പ്രസിഡന്റ്),​ രമേശ് പി.കെ (ജനറൽ സെക്രട്ടറി),​ മനു തോമസ് (ട്രഷറ‍ർ),​ റിയാസ് വി.എ,​ സരിൻ സി.യു (വൈസ് പ്രസിഡന്റുമാർ),​ ​​​​അനസ് കെ.എച്ച്, ജോഷി ജോർജ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസി‌ഡന്റ് ടി.സി രാജു, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസി‌ഡന്റ് സാലി എസ്. മുഹമ്മദ്, മുൻ പ്രസിഡന്റുമാരായ കെ.കെ. നാവൂർ കനി, ആർ. രമേശ്, ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് സിജോ മോൻ, വൈസ് പ്രസിഡന്റ് സലിം എന്നിവർ പ്രസംഗിച്ചു.