കാഞ്ഞാർ: കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, ആറിന് ഗണപതി ഹോമം, എട്ടിന് പന്തീരടി പൂജ, വൈകിട്ട് 6.15ന് വിശേഷാൽ ദീപാരാധന, തൃക്കൊടിയേറ്റ്, 7.30 ന് മുളയിടീൽ, തുടർന്ന് കലവറ നിറയ്ക്കൽ, അത്താഴപൂജ, കൊടിയേറ്റ് സദ്യ, 21 ന് മഹാശിവരാത്രി ദിനത്തിൽ രാവിലെ പതിവ് പൂജകൾ, ഏഴിന് മുളപൂജ, എട്ടിന് കാഴ്ചശ്രീബലി, ഒമ്പതിന് ഇളനീർ ഘോഷയാത്ര, 11ന് ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, 6.15ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ, എട്ടിന് പ്രസാദഊട്ട്, 8.30ന് ഭക്തിഗാനസുധ, 10 ന് കുട്ടികളുടെ കലാപരിപാടികൾ, 12.30 മുതൽ ഫിലിം ഷോ 'മഹാഗുരു", 22ന് ബലിതർപ്പണവും പിതൃനമസ്‌കാര ചടങ്ങുകളും നടക്കും. പുലർച്ചെ അഞ്ച് മുതൽ ബലിതർപ്പണം, 10ന് ഉച്ചപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, 23ന് രാവിലെ പതിവ് പൂജകൾ, എട്ടിന് വാഹനപൂജ, 11ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, 24 ന് രാവിലെ പതിവ് പൂജകൾ, 11 ന് സർപ്പപൂജ, തളിച്ചുകൊട, നൂറുംപാലും, കലശാഭിഷേകങ്ങൾ, സർപ്പംപാട്ട്, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, 25 ന് രാവിലെ പതിവ്പൂജകൾ, 11ന് ശ്രീഭൂത ബലി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, 3.30 ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, മൂന്നിന് ഹിഡുംബൻ പൂജ, തുടർന്ന് അഭിഷേക കാവടി നിറയ്ക്കൽ, വൈകിട്ട് നാലിന് താലപ്പൊലി നിറയ്ക്കൽ, തുടർന്ന് കാവടി ഘോഷയാത്ര, രാത്രി എട്ടിന് അത്താഴപൂജ, പ്രസാദ ഊട്ട്, 10 ന് ബാലെ, 11ന് പള്ളിവേട്ട പുറപ്പാട് , പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, 26 ന് രാവിലെ പതിവ് പൂജകൾ, ഏഴിന് കാവടി അഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, പ്രസാദ ഊട്ട്, വൈകിട്ട് 6.15ന് വിശേഷാൽ ദീപാരാധന, ആറാട്ടുസദ്യ, 27 ന് രാവിലെ പതിവ് പൂജകൾ, ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 6.15 ന് വിശേഷാൽ ദീപാരാധന.