നെടുങ്കണ്ടം: മകൻ ഓടിച്ചിരുന്ന സ്വകാര്യ ബസിൽ പിതാവ് ഓടിച്ച ജീപ്പ് ഇടിച്ച് ജീപ്പിലുണ്ടായിരുന്ന മാതാവിന് പരിക്ക്. ഇന്നലെ ഉച്ചയോടെ കൈലാസപ്പാറയിലായിരുന്നു അപകടം. മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന രാജാക്കാട് നിന്ന് നെടുങ്കണ്ടത്തിന് പോവുന്ന ശക്തി ബസിലാണ് പിതാവ് ഓടിച്ചിരുന്ന ജീപ്പ് ഇടിച്ചത്. ജീപ്പിൽ യാത്രചെയ്യുകയായിരുന്ന മാതാവ് ഇടിയുടെ ആഘാതത്തിൽ പുറത്തേയ്ക്ക് തെറിച്ചുവീണു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. ചതുരംഗപ്പാറയ്ക്ക് സമീപം കാർ അപകടത്തിൽ മരിച്ച ഡോ. ബിബിന്റെ മൃതദേഹം കാണാൻ കട്ടപ്പനയ്ക്ക് പോയി മടങ്ങുകയായിരുന്നു ജീപ്പ് യാത്രികർ.