തൊടുപുഴ: പ്രളയം പോലെയുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിദ്യാർത്ഥി പ്രതിനിധികൾ യൂത്ത് ക്ലബ്ബ് അംഗങ്ങൾ യുവജനസംഘടന പ്രതിനിധികൾ യുവമാധ്യമ പ്രതിനിധികൾയൂത്ത് കോർഡനേറ്റർമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഷെയർ ദി ഐഡിയാസ് പരിപാടി സംഘടിപ്പിച്ചു തൊടുപുഴ ഡി വൈ എസ് പി പി കെ ജോസ് ഉദ്ഘാടനം ചെയ്തു.നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡനേറ്റർ കെ ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദനേശ് എം പിള്ള വിഷയ അവതരണം നടത്തി.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു ,ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ ജോസഫ് അഗസ്റ്റിൻ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ മുഹമ്മദ് ന്യൂമാൻ ഹരിത കേരളം ജില്ലാകോർഡനേറ്റർ ഡോ ജി മധു മുൻ സന്തോഷ് ട്രോഫി താരം പി എ സലിംകുട്ടി , പി കെ നവാസ്,ആർ മോഹൻ , എൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു