കുടയത്തൂർ: കുടയത്തൂർ ഗവ.ന്യൂ എൽ.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്‌കൂളിൽ നടക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാത്തുമ്മയുടെ ആടും പൂതപ്പാട്ടും തനിമ ചോർന്നു പോകാതെ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. സ്‌കൂൾ ലീഡർ മിൻഹ ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം നിസാ ഷാജി പഠനോത്സവം ഉദ്ഘാടനം ചെയ്തു. അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖ്യ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ വി.എം ഫിലിപ്പച്ചൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ കെ.എ ബിനുമോൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് നൗഷാദ് കെ കെ, എം.പി.ടി.എ പ്രതിനിധി ഷമീല അനസ് എന്നിവർ പ്രസംഗിച്ചു.. അദ്ധ്യാപികമാരായ സിന്ധു എൻ, സജിത പി.സി,റീന വി.ആർ, ലീന മാത്യു, ബഷീറ യു.എഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.