തൊടുപുഴ: ന്യൂമാൻ കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള ഇന്റർ കൊളീജിയറ്റ് ഇംഗ്ലീഷ് സാഹിത്യ ക്വിസ് മത്സരം 'ലിറ്റ് റിഗാറ്റ' 25 ന് രാവിലെ 10 ന് നടക്കും. ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. സി.ജെ. തോമസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രശ്‌നോത്തരി ഇതു തുടർച്ചയായി 8-ാം വർഷമാണ് നടത്തുന്നത്. ഒന്നാം സമ്മാനം 5000 രൂപയും പ്രൊഫ. സി.ജെ. തോമസ് മെമോറിയൽ എവർ റോളിംഗ് ട്രേഫിയും രണ്ടാം സമ്മാനം 3000 രൂപയും മുന്നാം സമ്മാനം 2000 രൂപയുമാണ്. 300 രൂപയാണ് റെജിസ്‌ട്രേഷൻ ഫീസ്.