മൂന്നാർ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ യുവതീ യുവാക്കൾക്കായി ത്രിദിന സഹവാസക്യാമ്പ് നടത്തും. മൂന്നാർ മെറിഡിയൻ മിഡോസിൽ ഇന്ന് ആരംഭിക്കുന്ന ക്യാമ്പ് എസ്. രാജേന്ദ്രൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. ദേവികുളം സബ്കലക്ടർ പ്രേംകൃഷ്ണൻ , ഡോ. സുജിത് എഡ്വിൻ പരേര, ആന്റണി മുനിയറ, ബാബു പള്ളിപ്പാട്ട് (എം.ജി സർവ്വകലാശാല), എൻ.വൈ.കെ ജില്ലാ യൂത്ത് കോഓർഡിനേറ്റർ കെ. ഹരിലാൽ, ടോണി തോമസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഫർമേഷൻ കിയോസ്‌കുകൾ ആരംഭിക്കുന്നതിനുള്ള സൗകര്യം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നെഹ്റു യുവകേന്ദ്രയും സംയുക്തമായി ചെയ്ത് കൊടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള താമസം, ഭക്ഷണം എന്നിവ സംഘാടകർ വഹിക്കും. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.