അടിമാലി: പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിമാലി പഞ്ചായത്ത് അജൈവമാലിന്യ ശേഖരണം ആരംഭിച്ചു. കുപ്പികളും ചില്ലുകളും സിഎഫ്എൽ അടക്കമുള്ള ആപൽക്കരമായ മാലിന്യങ്ങൾ, ചെരുപ്പുകൾ, ബാഗ്, കുട, റെക്സിനുകൾ, തെർമ്മോക്കോൾ തുടങ്ങിയവയെല്ലാം ഈ മാസം 29വരെ പഞ്ചായത്ത് ശേഖരിക്കും.പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങൾ മാലിന്യങ്ങൾ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ എത്തിച്ച് നൽകണം. പൊട്ടാത്ത ബിയർകുപ്പികൾ പ്രത്യേകമായി നൽകണം.കുപ്പികളിൽ മാലിന്യം ഉണ്ടാകരുത്. സിഎഫ്എൽ പോലുള്ള മാലിന്യങ്ങൾ ചാക്കുകളിൽ പ്രത്യേകം നൽകണം.ചെരുപ്പ്,ബാഗ്,കുടകൾ തുടങ്ങിയവ ഇനം തിരിച്ച് നൽകണം.രാവിലെ 8 മുതൽ 3 വരെയുള്ള സമയങ്ങളിൽ സാധനങ്ങൾ എത്തിച്ച് നൽകാം.അഴുകുന്ന സാധനങ്ങൾ പഞ്ചായത്ത് സ്വീകരിക്കുന്നതല്ല.ക്ലീൻ കേരളാ കമ്പനിയുമായി കൈകോർത്ത് പദ്ധതി നടപ്പിലാക്കുന്നതിനാൽ കുടുംബങ്ങൾ മാലിന്യം നൽകുന്നതിലേക്കായി പണം നൽകേണ്ടതില്ല.പരിപാടിയുടെ പ്രയോജനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.