മൂലമറ്റം: സെന്റ്.ജോസഫ് കോളേജ് ടൂറിസം ക്ലബിന്റെയും മുട്ടം കമ്യുണിറ്റി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സാംക്രമിക, ജീവിത ശൈലി രോഗങ്ങൾക്കെതിരായുള്ള സന്ദേശവുമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കോളേജിൽ നിന്നാരംഭിച്ച റാലി മൂലമറ്റം,തൊടുപുഴ,വാഗമൺ, എന്നിവിടങ്ങൾ സന്ദർശിച്ച്, ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുക, സാംക്രമിക രോഗങ്ങൾ തടയുക, ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകുക എന്നീ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ടുളള ബോധവൽക്കരണം പകർന്നു നൽകി. പ്രവർത്തനങ്ങൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. സാജു.എം സെബാസ്റ്റ്യൻ, ബർസാർ ഫാ.ലിബിൻ വലിയപറമ്പിൽ സി.എം.ഐ, ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ ഈശ്വര ശർമ്മ, ഡപ്യുട്ടി ഡി.എം.ഒ ഡോ.സുരേഷ് വർഗ്ഗീസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.സി ചാക്കോ, മെഡിക്കൽ ഓഫീസേഴ്സായ ഡോ. അനില ബേബി, ഡോ.ലിജോ, ബിബു തോമസ്, വിൽസൺ, ഷാനി.റ്റി.ജോസ്, മെറിൻ മരിയ, അനൂപ് എന്നിവർ നേതൃത്വം നൽകി.