suresh

ചെറുതോണി:ചുരുളി എസ് എൻ .യു.പി.സ്‌കൂളിലെ പഠനോത്സവം ചങ്ങാതിക്കൂട്ടം എന്ന പേരിൽ കീരിത്തോട്ടിൽ വിജയൻ കടമാനത്തിന്റെ വസതിയിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ബിജു മുണ്ടപ്പിള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാനേജർ സുരേഷ് കോട്ടക്കകത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടിൻസി തോമസ് മുഖ്യ പ്രഭാഷണം നടത്തി.ടി . എം. ശശി, പി.കെ മോഹൻദാസ്, വിജയൻ കല്ലുതുണ്ടിയിൽ, സിജു തുണ്ടത്തിൽ, ഷൈസി വിശ്വം, വി.എസ്.പ്രകാശ്. ശരണ്യ സാബു, ധന്യ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചുപോർട്ട് ഫോളിയോ, ചാർട്ട്, മാസിക പ്രദർശനങ്ങളും നടത്തി.