ചെറുതോണി: ഫയർലെയ്‌നുകൾ തെളിക്കുവാൻ അധികൃതർ തയ്യാറാവാത്തതിനെ തുടർന്ന്
കാട്ടുതീ ഭീതിയിൽ കഴിയുകയാണ് 800 ഓളം കുടുബങ്ങൾ.കഞ്ഞിക്കുഴി പഞ്ചായത്തിലെ, തട്ടേ കണ്ണി, കുടക്കല്ല്, കിരിത്തോട്, അറാം കൂപ്പ്, എഴാം കൂപ്പ്, പുന്നയാർ നിവാസികളാണ് ഭീതിമാറാതെ കഴിയുന്നത്.
നേര്യമംഗലം,കോട്ടയം ഫോറസ്റ്റ് ഡിവിഷനുകിഴിലുള്ള വന പ്രദേശത്തെ ഫയർലൈൻ തെളിക്കാത്തതാണ് കാട്ടുതീ ഭീതിക്ക് പ്രധാന കാരണം. മുൻ വർഷങ്ങളിൽ ഫയർ ലൈൻ തെളിച്ചിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഫയർ ലൈൻ തെളിക്കാത്തതുമൂലം
കഴിഞ്ഞ വർഷം നിരവധി എക്കർ കൃഷിസ്ഥലമാണ് കത്തി നശിച്ചത് .
നിരവധി ഏക്കർ വനഭൂമിയും, ജെണ്ടയ്ക്ക് പുറത്ത് ഉള്ള എക്കർ കണക്കിന് കൃഷി ഇടങ്ങളും കാട്ടുതീ ഭീഷണിയിലാണ്.
ഇടുക്കി ദേശിയ പാത കടന്നു പോകുന്ന തട്ടേക്കണ്ണി മുതൽ കീരിത്തോട് പകുതിപ്പാലം വരെയുള്ള ഫോറസ്റ്റിന്റെ കീഴിലുള്ള പ്രദേശത്തെ ഫയർലൈനുകൾ അടിയന്തരമായ് തെളിച്ച് കാട്ട് തീ ഭീതിയിൽ നിന്ന് ജനങ്ങളെയും കൃഷി ഇടങ്ങളെയും സംരക്ഷിക്കണം എന്ന ആവശ്യം ശക്തമാണ്.