തൊടുപുഴ : സൈനിക ഡ്രിൽ മെഗാ ബാൻഡ് ഡിസ്‌പ്ലെ എന്നി അപൂർവ ദ്യശ്യങ്ങൾ അണിനിരത്തി ന്യൂമാൻ എൻ. സി. സി യുടെ മെറിറ്റ് ഡേ ആചരിച്ചു. ഈവർഷത്തെ സംസ്ഥാന അവാർഡ് ജേതാക്കളായ ന്യൂമാൻ എൻ. സി. സി യുടെ മെറിറ്റ് ഡേ ആഘോഷം കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രീഗേഡിയർ എൻ വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ. സി. സി ഓഫീസർ ലഫ്. പ്രജീഷ് സി മാത്യു വൈസ് പ്രിൻസിപ്പൽ ഫാ.. ഡോ. മാനുവൽ പിച്ചളക്കാട്ട് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ മുൻ എൻ. സി. സി ഓഫീസർ പ്രാഫ. ജെസി ആന്റണി എന്നിവർ പ്രസംഗിച്ചു.