തൊടുപുഴ: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റത്ത് പ്രവർത്തിക്കുന്ന ബാല പുനരധിവാസ കേന്ദ്രമായ മാധവം ബാലസദനം പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. അറുപത് ലക്ഷം രൂപ മുടക്കിയാണ് ഇപ്പോൾ രണ്ടുനിലയുള്ള മന്ദിരം പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ഇരുപത്തിയഞ്ച് ആൺകുട്ടികളെ ഇവിടെ പാർപ്പിച്ച് വിദ്യാഭ്യാസം ചെയ്യിക്കാനാകും. കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിന് സമീപം നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ പത്തിന് മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ നിർവ്വഹിക്കും. തൊടുപുഴ സേവാഭാരതി പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ആർ. എസ്. എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി. ആർ. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും. ദിലീപ് വാസുദേവൻ നമ്പൂതിരി, പി. നാരായണൻ, സ്വാമി അയ്യപ്പദാസ്, യു. എൻ. ഹരിദാസ്, സോഫി ജേക്കബ്, എം. ജി. ഗീത, കെ. എൻ. രാജു, എസ്. സുധാകരൻ, കെ. എസ്. അജി, ബാബു പരമേശ്വരൻ, അരുണിമ ധനേഷ്, മായാ ദിനു, പി. ആർ. വിജയകുമാരി, പി. എൻ. എസ്. പിള്ള, എച്ച് കൃഷ്ണകുമാർ, ഡോ. സി. കെ. ഷൈലജ, ടി. എസ്. രാജൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കൊച്ചിൻ പ്രണവം അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. വാർത്താ സമ്മേളനത്തിൽ തൊടുപുഴ സേവാഭാരതി പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ,കെ. എൻ. രാജു, കെ. ജി. പ്രദീപ്കുമാർ, എം. എൻ. ശശിധരൻ, ബി. സോമശേഖരൻ നായർ, പി. കെ. ശിവരാമപിള്ള, സാജു ബാലകൃഷ്ണ.ൻ എന്നിവർ പങ്കെടുത്തു.