തെക്കുംഭാഗം : കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെയും തെക്കുംഭാഗം സർവ്വീസ് സഹകരണബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പരമ്പരാഗത നാടൻ പച്ചക്കറി, കിഴങ്ങ് വിത്തിനങ്ങളുടെയും ജൈവ ഉത്പ്പാദനോപാധികളുടെയും വിതരണോദ്ഘാടനവും പദ്ധതി വിശദീകരണവും നടന്നു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബിജോസ് പുത്തൻപുരയിൽ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ടോമി കാവാലം അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അസി. രജിസ്ട്രാർ എം.ജെ. സ്റ്റാൻലി, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.വി.ജയശ്രീ, ആത്മ പ്രോജക്ട് ഡയറക്ടർ പി.ശ്രീലത, കൃഷി ഓഫീസർബേബിജോർജ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജിതോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അശ്വതി ആർ.നായർ, ഷീല ദീപു, എ.കെ. സുഭാഷ്‌കുമാർ, സീന നവാസ്, കൃഷി അസി.ഡയറക്ടർ സെലിനാമ്മ, തെക്കുംഭാഗം സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, റസിഡന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സുരേഷ്, ബാങ്ക് സെക്രട്ടറി വി.ടി. ബൈജു, തുടങ്ങിയവർ പ്രസംഗിച്ചു.