തൊടുപുഴ : പുളിമൂട്ടിൽ സിൽക്‌സ് ഏർപ്പെടുത്തിയ ഗ്രാന്റ് വെഡ്ഡിംഗ് ഫെസ്റ്റിവലിന്റെ വിജയികൾക്ക് തൊടുപുഴ ഷോറൂമിൽ നടന്ന ചടങ്ങിൽ ബുള്ളറ്റ് ബൈക്കുകൾ സമ്മാനിച്ചു. കൂവള്ളൂർ പുള്ളോലിൽ പി.പി.നാസർ, പടി.കോടിക്കുളം മാടപ്പിള്ളിൽ എൻ. സുരാജ്, മറയൂർ എം.ആർ.സ്റ്റീൽസിലെ മണികണ്ഠൻ എന്നിവരാണ് വിജയികൾ. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു തരണിയിൽ സമ്മാനദാനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഔസേഫ് ജോൺ പുളിമൂട്ടിൽ, പാർട്ണർമാരായ റോയി ജോൺ പുളിമൂട്ടിൽ, റോജർ ജോൺ പുളിമൂട്ടിൽ, ജോബിൻ റോയി, ഷോൺ റോയി, ജനറൽ മാനേജർ ജെയിംസ് പി പോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.