കട്ടപ്പന: കുട്ടിക്കാനം മരിയൻ കോളജിൽ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര കോൺഫറൻസ് നടത്തി. ജർമനിയിലെ കാതോ എൻ.ആർ.ഡബ്ല്യു സർവകലാശാലയിലെ പ്രൊഫ. ർ മോണിക്കാ ടോബേ ഷക്കുല്ല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സർവകലാശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി പ്രൊഫ. ഡോ. വിക്ടർ പോൾ മുഖ്യപ്രഭാഷണം നടത്തി. മരിയൻ കോളജ് പ്രിൻസിപ്പൽ ഡോ. റോയി പി.എബ്രഹാം , കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷൽ വർക്കേഴ്‌സ് വർക്കിംഗ് പ്രസിഡന്റ് ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോ. കവിതാ മനോജ്, വിദ്യാർഥി പ്രതിനിധി ക്രിസൻ ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ലയോള കോളജ് സോഷ്യൽ വർക്ക് മേധാവി ഡോ. സോണി ജോസ്, ഡോ. രാഗേഷ്, ഇംഹാൻസ് കോഴിക്കോട്, ഡോ. ജോൺ ജോൺസൺ, ഡോ. ഐപ് വർഗീസ്, അധ്യപകരായ ബ്രദർ. ജോസഫ് ചാരുപ്ലാക്കൽ, അജേഷ് പി.ജോസഫ്, ഡോ. റാസി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.