manikandan

നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. മേട്ടകിൽ സ്വദേശി മണികണ്ഠൻ(41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം . മണികണ്ഠന് ഉൾപ്പടെ മൂന്നുപേരാണ് ജോലിക്കുണ്ടായിരുന്നത്. തൊട്ടടുത്ത പറമ്പിൽ നിന്നും വന്മരം ഒടിഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് തൊട്ടടുത്തായി ജോലി ചെയ്തിരുന്ന മറ്റുരണ്ടുപേർ എത്തിയപ്പോഴേക്കും മണികണ്ഠന്റെ ദേഹത്തേക്ക് മരം വീണിരുന്നു. മരത്തിന്റെ അടിയിൽ നിന്നും എടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ ലക്ഷ്മി. മക്കൾ: കാർത്തിക, മദൻകുമാർ.