ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ശാരദാ കുടുംബ യൂണിറ്റിന്റെ 66-ാമത് പ്രാർത്ഥനാ യോഗം 23 ന് ഉച്ചകഴിഞ്ഞ് 2 ന് സുകു ചെറുകുന്നത്തിന്റെ വസതിയിൽ നടക്കും. സെക്രട്ടറി പി.കെ രാമചന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.ടി ഷിജു, വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ, സംയുക്ത സമിതി സെക്രട്ടറി ശിവൻ വരിയ്ക്കയാനിക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഗിരിജ ശിവൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, ശ്രീനാരായണ കുടുംബയോഗ കൺവീനർ പി.കെ രാജമ്മ ടീച്ചർ എന്നിവരും ഉടുമ്പന്നൂർ ശാഖാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. യൂണിയൻ തലത്തിൽ നടത്തിയ രവിവാര പാഠശാല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികളെയും തൃശൂരിൽ നടത്തിയ ഏകാത്മകം എന്ന നൃത്താവിഷ്കരണത്തിന്റെ ഗിന്നസ് റിക്കാർഡ് ജേതാക്കളെയും അനുമോദിക്കുമെന്ന് കൺവീനർ കെ.കെ ബാലചന്ദ്രൻ അറിയിച്ചു.