പീരുമേട്: ജല അതോറിറ്റി ഉപഭോക്താക്കൾക്കായി മാർച്ച് 19ന് തൊടുപുഴ ടൗൺ ഹാളിൽ ജില്ലാതല അദാലത്ത് നടക്കും. വിതരണ കണക്ഷനുള്ള ഗാർഹിക, ഗാർഹികേതര ഉപഭോക്കളുടെ അധിക ബില്ല്, റവന്യു റിക്കവറി, മീറ്റർ റീഡിംഗിലെ അപാകത, അദൃശ്യ ചോർച്ചമൂലം അമിത ബില്ല്, വെള്ളം കിട്ടാത്ത കാലയളവിലെ കുടിശിക, മീറ്റർ പ്രവർത്തരഹിതമായ കാലയളവിലെ വെള്ളക്കരം, സർചാർജ്, കെട്ടിട നിർമാണ കണക്ഷൻ ഗാർഹിക കണക്ഷനാക്കാൻ വൈകിയതിനെത്തുടർന്നുള്ള കുടിശിക തുടങ്ങിയ പരാതികൾ അദാലത്തിൽ പരിഹരിക്കും. കോടതിയിൽ കേസുള്ളവർക്കും അദാലത്തിൽ പങ്കെടുക്കാം. പരാതികൾ 29ന് മുമ്പ് സബ് ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം.