ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം കുളപ്പാറ ശാഖയുടെയും രവിവാരപാഠശാലയുടെയും സംയുക്താഭിമുഖ്യത്തിൽ തൂലികാ പൂജയും മഹാ ഗുരു പൂജയും ശാരദാ പുഷ്പാഞ്ജലിയും നാളെ രാവിലെ ഒമ്പതിന് ശാഖാ ആഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി വിജയൻ മംഗലശേരിയിൽ സ്വാഗതം ആശംസിക്കും. രവിവാരപാഠശാല പ്രധാന അദ്ധ്യാപിക സുലോചന സുഗതൻ മുഖ്യപ്രഭാഷണം നടത്തും.