അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് ആധുനിക ആരോഗ്യ സംരക്ഷണ മേഖലയിൽ അക്യുപ്രഷർ ചികിത്സയ്ക്കുള്ള പ്രസകതി എന്ന വിഷയത്തിൽ ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഏറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ആശ്വാസമേകാൻ കഴിയുന്ന അക്യുപ്രഷർ ചികിത്സാരീതിയെ കുറിച്ച് വിശദീകരിക്കുന്ന പഠന ക്ലാസിന്റെഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി നിർവഹിക്കും. അക്യുപ്രഷർ തെറാപ്പിസ്റ്റ് ഡൊമിനിക് ജോസഫ് ക്ലാസ് നയിക്കുമെന്ന് ലൈബ്രറി സെക്രട്ടറി അനിൽ എം.കെ ,പ്രസിഡന്റ് സിന്ധു വിജയൻ എന്നിവർ അറിയിച്ചു.