സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ സയൺ ചൈൽഡ് വെൽഫെയർ സ്ക്വാഡിന്റെയും കട്ടപ്പന പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ സ്വയം സുരക്ഷാ പരിശീലന പരിപാടി നടത്തി. കട്ടപ്പന സബ് ഇൻസ്പെക്ടർ സന്തോഷ് സജീവ് ഉദ്ഘാടനം ചെയ്തു ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളേക്കുറിച്ചും ആൺകുട്ടികൾക്കായുള്ള ക്ളാസിൽ അദേഹം വിശദ്രകരിച്ചു. ഇടുക്കി മാസ്റ്റേഴ്സ് ട്രെയിനേഴ്സിൽ നിന്നുള്ള പൊലീസ് ഓഫീസേഴ്സ് സോഫിയ കെ.എസ്, ബിന്ദുമോൾ ടിജി എന്നിവർ പെൺകുട്ടികൾക്ക് പരിശീലനം നൽകി. .സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ സ്വാഗതംപറഞ്ഞു.സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് കരിമാങ്കൽ, അദ്ധ്യാപകരായ സ്വപ്ന കെ.ജെ, സജി.കെ.ജെ എന്നിവർ നേതൃത്വം നൽകി.