ചെറുതോണി: മരിയാപുരം പഞ്ചായത്തിൽ തടിയംപാട് കാർത്യായനിക്കവല ഭാഗത്ത് അമ്പഴക്കാട്ട് ഐപ്പ് റോസ ദമ്പതികൾക്കായി ഇടുക്കി ചാരിറ്റി യു.കെയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ വീടിന്റെ വെഞ്ചരിപ്പും താക്കോൽദാനവും നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടത്തുമെന്ന് നിർമാണ കമ്മറ്റി കൺവീനർ സീന സിജു അറിയിച്ചു. ഭവനത്തിന്റെ വെഞ്ചരിപ്പ് ഫാ.ജിജി വടക്കേൽ നിർവ്വഹിക്കും. സീന സിജു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫാ.ജോബിൻ പ്ലാച്ചേരിപ്പുറം താക്കോദാനം നിർവ്വഹിക്കും. ഉപകാര സമർപ്പണം ബാബു ഐശ്വര്യയും ധന സഹായ വിതരണം തൊമ്മൻ ജോസഫും നിർവ്വഹിക്കും. വീജയൻ കൂറ്റാന്തടത്തിൽ, ജോർജ് വട്ടപ്പാറ, ടോമി ജോർജ്, കെ.എ ജോൺ, ബേബി മാതാളിക്കുന്നേൽ, പി.ജെ തോമസ്, ഫാ. ഷാജി മംഗലത്ത്, സിസ്റ്റർ പ്രീതി എന്നിവർ പ്രസംഗിക്കും.