കട്ടപ്പന: കവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗവുമായ കെ.ആർ. രാമചന്ദ്രന്റെ പുതിയ കവിതാ സമാഹാരമായ ഭൂമി ഒരേയിടം പുറത്തിറങ്ങി. കട്ടപ്പന ഗവ. കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ചായം ധർമ്മരാജൻ യുവ കവിയിത്രി രതിക തിലകിനു പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം കാഞ്ചിയാർ രാജൻ, മുൻ മലയാളം അദ്ധ്യാപകൻ ജോസഫ് മാത്യു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, ജോസ് വെട്ടിക്കുഴ, മാത്യു നെല്ലിപ്പുഴ, ടി.എസ്. ബേബി എന്നിവർ പങ്കെടുത്തു.