കരിങ്കുന്നം : ഇടുക്കി നെഹ്രു യുവകേന്ദ്രയും കരിങ്കുന്നം കോസ്മോപോളിറ്റൻ ലൈബ്രറിയും സംയുക്തമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിൽ നൈബർഹുഡ് യൂച്ച് പാർലമെന്റ് നടത്തി. തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ കെ. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ മുഖ്യാതിഥി ആയിരുന്നു.