തൊടുപുഴ: വകുപ്പുതല പരീക്ഷ പാസായവരെ മാത്രമേ പ്രൈമറി പ്രധാനാദ്ധ്യാപകരായി നിയമിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ പുതിയ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി 50 വയസ് പൂർത്തിയായ വകുപ്പ് തല പരീക്ഷ പാസാകാത്ത അദ്ധ്യാപകരുടെ കൂടി സർവീസ് കാർഡുകൾ ക്ഷണിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.