തൊടുപുഴ : കേരളാ ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖയുടെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചീഫ് ഓഡിറ്റർ പി.എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. തുടർച്ചായി ഓട്ടംതുള്ളൽ നടത്തി ലിംഗ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ കുറിച്ചിത്താനം ജയകുമാറിനെ യോഗത്തിൽ ആദരിച്ചു.