തൊടുപുഴ : ഇടവെട്ടി നടയം കൂവേകുന്ന് ഷാജിയുടെ റബ്ബർ തോട്ടത്തിൽ തീ പടർന്നത് നാട്ടുകാരിൽ ഭീതിയിലാക്കി.നടയംകു വേക്കുന്ന് റോഡിന് സമീപം കിടക്കുന്ന മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് റബ്ബർ തോട്ടത്തിലേക്ക് പകരുകയായിരുന്നു. സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഫലപ്രദമായി ഇടപെട്ട് തീ കെടുത്തി. ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.25 ഓളം 4 വർഷം പ്രായമായ റബ്ബർ മരങ്ങൾ കത്തിനശിച്ചിട്ടുണ്ട്‌