മുട്ടം: തുടങ്ങനാട് പുറവിള കുരിശുപള്ളി ഭാഗത്ത് ഉണങ്ങിയ വലിയ മരത്തിലും ജനത്തിന് ഭീഷണിയായി പെരുംതേനീച്ചക്കൂട്. കൂടിളകി ഇത് ആളുകളെ ഇടയ്ക്ക് ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തുടങ്ങനാട് പള്ളിപ്പെരുന്നാളിന്റെ അന്നും ഇതിന്റെ ആക്രമണം ഉണ്ടായി. പ്രദേശവാസികൾ നിരവധി തവണ തീയിട്ട് നശിപ്പിച്ചെങ്കിലും ഏതാനും ദിവസം കഴിയുമ്പോൾ പിന്നെയും ഇവ ഇവിടെ തന്നെ കൂട് കൂട്ടും. തുടർന്ന് പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയുമാണ്. ഇതിന്റെ സമീപത്തുള്ള റബർ തോട്ടത്തിലും മറ്റ് കൃഷിയിടങ്ങളിലും ജോലി ചെയ്യാൻ പണിക്കാർ വരാത്ത അവസ്ഥയുമാണ്.