ഇടുക്കി: ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും ജില്ലാകളക്ടർ താലൂക്കുകളിൽ സഫലം പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ഉടുമ്പൻചോല താലൂക്കിലെ അദാലത്ത് 25ന് രാവിലെ 10 മുതൽ ഉടമ്പൻചോല താലൂക്ക് ഓഫീസിൽ നടത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ എസ് നാഥ്, എൽ.ആർ ഡെപ്യൂട്ടികളക്ടർ സാബു കെ. ഐസക്, മൂന്നാർ എൽ.എ ഡെപ്യൂട്ടികളക്ടർ എസ്. ഹരികുമാർ, ആർ.ആർ ഡെപ്യൂട്ടികളക്ടർ അലക്സ് ജോസഫ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും.