തൊടുപുഴ: റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ- അസ്ഹർ ഡെന്റൽ കോളേജിന്റെയും ഐ.എം.എയുടെയും സഹകരണത്തിൽ രക്തദാന ക്യാമ്പ് നാളെ രാവിലെ 10ന് അൽ- അസ്ഹർ ഡെന്റൽ കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് താലൂക്ക് റെഡ് ക്രോസ് പ്രസിഡന്റ് മനോജ് കോക്കാട്ട് അറിയിച്ചു. ക്യാമ്പ് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ് ഉദ്ഘാടനം നിർവഹിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9447330367.