പരിയാരം: പരിയാരം ക്ഷേത്രത്തിൽ ഇന്ന് തൂലികാ പൂജ,​ ഗുരു പുഷ്പാഞ്ജലി, ശാരദാ പുഷ്പാഞ്ജലി എന്നിവയും നടക്കും. രാവിലെ ഒമ്പതിന് തന്നെ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ശിവഗിരിയിൽ പൂജിച്ച പേനയും പ്രസാദവും വിതരണം ചെയ്യും. ആവശ്യമുള്ളവർ 20രൂപ അടയ്ക്കണം. പേന പൂജിക്കേണ്ടവർ പ്രത്യേകം കവറിലാക്കി പേര് എഴുതി കൊണ്ടുവരേണ്ടതാണ്. തുടർന്ന് ശാഖാ പ്രസിഡന്റ് പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖയുടെയും പോഷക സംഘടനകളുടെയും നേതാക്കളും യൂണിയൻ ഭാരവാഹികളും പങ്കെടുക്കും. യൂണിയൻ വൈസ് ചെയർമാൻ കെ. സോമൻ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകും. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.