തൊടുപുഴ : ജില്ലയിലെ ചെറുകിട കാർഷികാധിഷ്‌ഠിത മൂല്യവർദ്ധിത ഉത്പാദകരുടെ യോഗം 26 ന് രാവിലെ 10.30 ന് കാഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും. വിപണന രംഗത്തെ പ്രശ്നങ്ങൾ,​ യൂണിറ്റുകൾക്കാവശ്യമായ സർട്ടിഫിക്കറ്റുകളും ലൈസൻസുകളും ,​ വിവിധ കേന്ദ്ര സംസ്ഥാന സഹായ പദ്ധതികൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. താലൂക്ക് വ്യവസായ ഓഫീസർ രഞ്ജു മാണി നേതൃത്വം നൽകും. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കും.