തൊടുപുഴ: ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ മാത്യു സ്റ്റീഫനെ തിരഞ്ഞെടുത്തതായി പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് അറിയിച്ചു. കെ.എസ്.സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് എന്നീ നിലകളിലും ഒമ്പത് വർഷക്കാലം നിയമസഭാംഗമായും പ്രവർത്തിച്ച മാത്യു സ്റ്റീഫൻ ഔഷധിയുടെ മുൻ ചെയർമാനാണ്. ഇപ്പോൾ മുന്നാക്ക കോർപറേഷൻ ബോർഡ് മെമ്പറാണ്.