കുമളി:ചെമ്പൻ കുളം ഗോപി വൈദ്യർ എഴുതിയ കുട്ടിക്കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. പാഠം ഒന്ന് എന്ന പേരിട്ട പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക സമ്മേളനവും പാമ്പനാർ ശ്രീ നാരായണ സെൻട്രൽ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്നു. സാംസ്‌കാരിക സമ്മേളനം ഇ .എസ്, ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്‌എൻ.ഡിപി യൂണിയൻ സെക്രട്ടറി. കെ.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ബിജു മാധവൻ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ ജോസ് കോനാട്ട് പുസ്തകം പരിചയപ്പെടുത്തി, വാഴൂർ സോമൻ
പി.എസ്. രാജൻ, ഷീബാ സുരേഷ്, കെ.എ, അബ്ദുൽ റസാക്ക് ,പ്രൊഫ: ജോജി ജോർജ് ,പ്രൊഫ: സനൂജ് സി ബ്രീസ് വില്ല ,പി.കെ.രാജൻ, മനു പ്രസാദ് എൻ.ജി സലികുമാർ പി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.