മൂന്നാർ: ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡും (ടാറ്റ ഗ്ലോബൽ ബിവറേജസ്) ടാറ്റ ട്രസ്റ്റും പിന്തുണ നൽകുന്ന സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ അരണ്യ നാച്വറലിന്റെ ദ്വിദിന അന്താരാഷ്ട്ര രജതജൂബിലി ആഘോഷം മൂന്നാറിൽ നടന്നു. 'സ്വാഭാവിക നിറങ്ങളുടെ സുസ്ഥിരത"" എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സമ്മേളനം നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.