women
രാത്രി നടത്തത്തിനു ശേഷം മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലുന്നു.

മറയൂർ: സാമൂഹ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ മറയൂരിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത രാത്രി നടത്തം നടന്നു.ശനിയാഴ്ച രാത്രി 11ന് ബാബുനഗർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച നടത്തം മറയൂർ ടൗണിൽ സമാപിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ ദീപാ അരുൾ ജ്യോതി ,ശാന്തി തങ്ക വേലു,ഉഷ തമ്പി ദുരൈ, ശരണ്യരാജൻ എന്നിവർ നേതൃത്വം നല്കി. അങ്കണവാടി വർക്കർ, ഹെൽപ്പർമാർ ,ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ രാത്രി നടത്തത്തിൽ പങ്കെടുത്തു.മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യദാസ് ,മറയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ഇവർക്ക് കരുതലൊരുക്കി അനുഗമിച്ചിരുന്നു.