asma
അസ്മ

വെള്ളത്തൂവൽ: സംസ്ഥാന സർക്കാരിന്റെ സ്‌പോർട്‌സ് കോട്ട നിയമനത്തിനത്തിലൂടെ സർക്കാർ സർവ്വീസിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് വെള്ളത്തൂവൽ സ്വദേശിനി അസ്മ ബീവി.195 പേർക്കുള്ള നിയമന ഉത്തരവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിപ്പോൾ അത് അസ്മയുടെ ജീവിതത്തിനും പുതുനിറങ്ങൾ സമ്മാനിക്കുകയാണ്. 2010-14 വർഷങ്ങളിൽ മുടങ്ങിയ നിയമനമാണ് ഇപ്പോൾ നടത്തുന്നത്. വെള്ളത്തൂവൽ സർക്കാർ സ്‌കൂളിൽ പഠിക്കുമ്പോഴാണ് അസ്മ കായിക രംഗത്തേക്ക് എത്തുന്നത്. തുടർന്ന് തൊട്ടടുത്തുള്ള കൊന്നത്തടി സർക്കാർ സ്‌കൂളിലും അസ്മ മത്സരങ്ങളിൽ പങ്കെടുത്തു. എട്ടാം ക്ലാസു മുതൽ തിരുവനന്തപുരം ജി. വി രാജ സ്‌പോർട്‌സ് സൂകളിലാണ് പഠിച്ചത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്ന് ഡിഗ്രിയും പി.ജിയും പൂർത്തിയാക്കി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ക്രോസ് കൺട്രി ടീമിൽ അംഗമായിരുന്ന അസ്മ രണ്ടുവട്ടം സ്വർണമെഡൽ ജേതാവായി . 800,1500 മീറ്ററുകളിലും നിരവധി മെഡലുകൾ സംസ്ഥാനതലത്തിൽ നേടിയ അസ്മ നിരവിധി തവണ നാഷ്ണൽ മീറ്റുകളിലും പങ്കെടുത്തു. ഈ നേട്ടങ്ങളാണ് അസ്മയെ സർക്കാർ സർവ്വീസിൽ എത്തിച്ചത്. ഭർത്താവ് ഹാരിസ് അസീസ്. മകൾ ഫാത്തിമ.